നിങ്ങളുടെ നോട്ടിഫിക്കേഷനുകൾ ശൂന്യമാണ്.
ഞങ്ങളുടെ പ്ലാനുകൾ ബ്രൗസ് ചെയ്ത് ആരംഭിക്കുന്നതിന് നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ ചേർക്കുക.
എക്‌സ്‌പ്ലോർ ചെയ്യൂ സൈൻ ഇൻഹെൽത്ത് ഇൻഷുറൻസ്
പ്രധാന ഫീച്ചറുകൾ
നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനുള്ള ഓൾ-റൗണ്ടർ ഹെൽത്ത് പരിരക്ഷ
കവറേജ് സവിശേഷതകൾ
നിങ്ങളുടെ ആരോഗ്യത്തിന് സമഗ്രമായ പരിരക്ഷ നേടുകമികച്ച പ്ലാനുകളിൽ നിന്ന് തിരഞ്ഞെടുക്കുക
നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഒന്നിലധികം പ്ലാനുകളിൽ നിന്ന് തിരഞ്ഞെടുക്കുക
വിപുലമായ ഇൻഷ്വേർഡ് തുക ഓപ്ഷനുകൾ
നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഇൻഷുറൻസ് തുക തിരഞ്ഞെടുക്കാം — ₹3 ലക്ഷം മുതൽ ₹1 കോടി വരെ
പരിധിയില്ലാത്ത റീഇൻസ്റ്റേറ്റ്മെൻ്റ് ആനുകൂല്യവും റീചാർജും
ക്ലെയിമുകൾക്ക് ശേഷവും ഇൻഷ്വേർഡ് തുകയുടെ അൺലിമിറ്റഡ് റീഇൻസ്റ്റേറ്റ്മെന്‍റ് ഓപ്ഷൻ നേടുക
മെറ്റേണിറ്റി & നവജാതശിശു പരിചരണം
പ്രസവവുമായി ബന്ധപ്പെട്ട മെഡിക്കൽ ചെലവുകളും നവജാത ശിശുവിന്‍റെ ചികിത്സയും തിരഞ്ഞെടുത്ത പ്ലാനുകൾക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നു
പ്രിവന്‍റീവ് ഹെൽത്ത് ചെക്ക്-അപ്പ്
തിരഞ്ഞെടുത്ത പ്ലാൻ പ്രകാരം 2/3 പോളിസി പുതുക്കലുകൾക്ക് ശേഷം വാർഷിക പ്രിവന്‍റീവ് ഹെൽത്ത് ചെക്ക്-അപ്പുകൾ സ്വീകരിക്കാൻ ആരംഭിക്കുക
ഓൺലൈൻ ഡിസ്‌ക്കൗണ്ട്
ഞങ്ങളുടെ വെബ്സൈറ്റിൽ അല്ലെങ്കിൽ ഞങ്ങളുടെ ബജാജ് ജനറൽ ആപ്പിൽ നിങ്ങൾ ഒരു പോളിസി വാങ്ങുമ്പോൾ ഫ്ലാറ്റ് 5% ഡിസ്കൗണ്ട് നേടുക
സോൺ ഡിസ്‌ക്കൗണ്ട്
നിങ്ങൾ എവിടെ താമസിക്കുന്നു എന്നതിനെ ആശ്രയിച്ച് സോൺ B -ക്ക് 20%, സോൺ C -ക്ക് 30% ഡിസ്ക്കൗണ്ടുകൾ നേടുക
ഫിറ്റ്നസ് ഡിസ്ക്കൗണ്ട്, വെൽനെസ് ഡിസ്ക്കൗണ്ട്
പുതുക്കുമ്പോൾ ആരോഗ്യകരമായ ശീലങ്ങൾക്ക് 12.5% വരെ വെൽനെസ് ഡിസ്‌ക്കൗണ്ട് നേടുക
ശ്രദ്ധിക്കുക
വിശദമായ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും പോളിസി നിബന്ധനകൾ വായിക്കുക
ഉൾപ്പെടുത്തലുകൾ
എന്തൊക്കെയാണ് പരിരക്ഷയിൽ ഉൾപ്പെടുന്നത്?ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള പരിരക്ഷ
ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകള്‍ യഥാക്രമം 60, 90 ദിവസങ്ങള്‍ വരെ പരിരക്ഷിക്കുന്നു.
കുടുംബത്തിനുള്ള പരിരക്ഷ
നിങ്ങളുടെ മാതാപിതാക്കൾ, ഭാര്യാ-ഭർതൃ മാതാപിതാക്കൾ, പേരക്കുട്ടികൾ, ആശ്രിതരായ സഹോദരി സോഹദരന്മാർ എന്നിവ ഉൾപ്പെടെ നിങ്ങളുടെ മുഴുവൻ കുടുംബത്തെയും പരിരക്ഷിക്കുന്നു.
ആംബുലൻസ് പരിരക്ഷ
ഒരു പോളിസി വർഷത്തിൽ രൂ. 20,000 പരിധിക്ക് വിധേയമായി ആംബുലൻസ് നിരക്കുകൾ പരിരക്ഷിക്കുന്നു.
ഡേകെയർ ട്രീറ്റ്‌മെന്‍റ് പരിരക്ഷ
ലിസ്റ്റ് ചെയ്ത എല്ലാ ഡേകെയർ ചികിത്സയുടെയും ചെലവുകൾക്ക് പരിരക്ഷ നൽകുന്നു.
ശ്രദ്ധിക്കുക
വിശദമായ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും പോളിസി നിബന്ധനകൾ വായിക്കുക
ഒഴിവാക്കലുകൾ
എന്തൊക്കെയാണ് പരിരക്ഷയിൽ ഉൾപ്പെടാത്തത്?COVID-19 ന് പരിരക്ഷ നൽകുന്ന ഹെല്‍ത്ത് ഇൻഷുറൻസ് പ്ലാനുകള്‍ക്ക് കീഴിലുള്ള പൊതുവായ ഒഴിവാക്കലുകള്‍ ഇവയാണ്:
ഇൻപേഷ്യന്‍റ് പരിചരണം ആവശ്യമില്ലാത്തതും യോഗ്യതയുള്ള നഴ്സിംഗ് സ്റ്റാഫിന്‍റെയും യോഗ്യതയുള്ള ഡോക്ടറുടെയും മേൽനോട്ടം ആവശ്യമില്ലാത്തതുമായ ചികിത്സാ ചെലവുകൾ.
ഏതെങ്കിലും പദാർത്ഥം, മയക്കുമരുന്ന് അല്ലെങ്കിൽ മദ്യത്തിന്‍റെ ഉപയോഗം അല്ലെങ്കിൽ ദുരുപയോഗം മൂലം ചികിത്സ ആവശ്യമായ രോഗങ്ങൾ.
ട്രീറ്റ്‌മെന്‍റിന്‍റെ ഭാഗമല്ലാത്ത വിറ്റാമിനുകൾ, ടോണിക്കുകൾ, ന്യൂട്രീഷണൽ സപ്ലിമെന്‍റുകൾ
പങ്കെടുക്കുന്ന ഡോക്ടർ സാക്ഷ്യപ്പെടുത്തിയ പരിക്ക് അല്ലെങ്കിൽ രോഗത്തിന്.
പരീക്ഷണാത്മക, തെളിയിക്കപ്പെടാത്ത അല്ലെങ്കിൽ നിലവാരമില്ലാത്ത ചികിത്സ.
ഇന്ത്യക്ക് പുറത്ത് ലഭിച്ച ഏതെങ്കിലും ചികിത്സ ഈ പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നില്ല.
ഹോസ്പിറ്റലൈസേഷന് ശേഷം വീട്ടിൽ ഉപയോഗിക്കുന്ന ഏത് തരത്തിലുമുള്ള ബാഹ്യ മെഡിക്കൽ ഉപകരണങ്ങൾ.
പ്രാഥമികമായും പ്രത്യേകമായും രോഗനിർണ്ണയ പരിശോധനകൾക്കായി ഏതെങ്കിലും ഹോസ്പിറ്റലൈസേഷനുള്ള മെഡിക്കൽ ചെലവുകൾ.
ശ്രദ്ധിക്കുക
വിശദമായ ഒഴിവാക്കലുകൾക്കായി പോളിസി നിബന്ധനകൾ വായിക്കുക
അധിക പരിരക്ഷകള്‍
വേറെ എന്തൊക്കെ ലഭിക്കും?എയർ ആംബുലൻസ് പരിരക്ഷ (SI 5 ലക്ഷത്തിനും അതിൽ കൂടുതലിനും ലഭ്യമാണ്)
പോളിസി കാലയളവിൽ രോഗം അല്ലെങ്കിൽ അപകടം സംഭവിക്കുന്ന സ്ഥലത്തുനിന്ന് ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് വിമാനത്തിലോ ഹെലികോപ്റ്ററിലോ കൊണ്ടുപോകുന്നതിനുള്ള അടിയന്തര ആംബുലൻസ് ഗതാഗതവുമായി ബന്ധപ്പെട്ട ചെലവുകൾ ഇതിൽ ഉൾപ്പെടുന്നു
വോളൻ്ററി അഗ്രഗേറ്റ് ഡിഡക്റ്റിബിൾ
പോളിസി വ്യവസ്ഥകൾക്ക് അനുസരിച്ച് തിരഞ്ഞെടുക്കുന്ന വോളൻ്ററി അഗ്രഗേറ്റ് ഡിഡക്റ്റിബിൾ പരിധി (₹50,000/ ₹1,00,000/ ₹2,00,000/ ₹3,00,000) കഴിഞ്ഞുള്ള ഇൻ-പേഷ്യന്‍റ് ഹോസ്പിറ്റലൈസേഷൻ ചികിത്സാ ചെലവുകൾ പരിരക്ഷിക്കുന്നു
ഹെൽത്ത് പ്രൈം റൈഡർ
തിരഞ്ഞെടുത്ത പ്ലാൻ പ്രകാരം ഇൻ-പേഴ്സൺ അല്ലെങ്കിൽ ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷൻ, ഡെന്‍റൽ വെൽനെസ്, ഇമോഷണൽ വെൽനെസ്, ഡയറ്റ്, ന്യൂട്രീഷൻ കൺസൾട്ടേഷനുകൾ എന്നിവയ്ക്കുള്ള പരിരക്ഷ
റെസ്‌പെക്ട് റൈഡർ (സീനിയർ കെയർ)
മുതിർന്ന പൗരന്മാർക്ക് SOS അലർട്ട്, ഡോക്ടർ ഓൺ കോൾ, 24x7 ആംബുലൻസ് സർവ്വീസ് തുടങ്ങിയ സേവനങ്ങൾ ഉപയോഗിച്ച് അടിയന്തിര സഹായം പ്രയോജനപ്പെടുത്താം
റൂം ക്യാപ്പിംഗ് ഇളവ്
ഹെൽത്ത് ഗാർഡ് ഗോൾഡ്, പ്ലാറ്റിനം പ്ലാനുകൾക്കായി "സിംഗിൾ പ്രൈവറ്റ് എയർ-കണ്ടീഷൻഡ് റൂം വരെ" റൂം തരത്തിലെ നിയന്ത്രണം നീക്കം ചെയ്യുകയും പരിധി ഇല്ലാതെ യഥാർത്ഥ റൂം വാടക ചെലവുകൾക്ക് പരിരക്ഷ നൽകുകയും ചെയ്യുന്നു
കൂടുതൽ ആഡ്-ഓണുകൾ
കവറേജ് വർദ്ധിപ്പിക്കുന്നതിന് കൂടുതൽ ആഡ്-ഓണുകൾ കണ്ടെത്തുക
നിങ്ങൾക്കായി തയ്യാറാക്കിയ ഇൻഷുറൻസ് പ്ലാനുകൾ താരതമ്യം ചെയ്യുക
| പ്ലാനുകൾ |
ഹെൽത്ത് ഗാർഡ് സിൽവർ |
ഹെൽത്ത് ഗാർഡ് ഗോൾഡ് |
ഹെൽത്ത് ഗാർഡ് പ്ലാറ്റിനം |
|---|---|---|---|
| ഹോസ്പിറ്റൽ & ഡേ കെയർ SI | രൂ. 1.5/2 ലക്ഷം | ₹3 ലക്ഷം മുതൽ ₹50 ലക്ഷം വരെ | ₹5 ലക്ഷം മുതൽ ₹1 കോടി വരെ. |
| റൂം പരിധികൾ | പ്രതിദിനം SI യുടെ 1 % വരെ, യഥാർത്ഥത്തിൽ ICU | SI 3 ലക്ഷം മുതൽ 7.5 ലക്ഷം വരെയുള്ള ഇൻഷ്വേർഡ് തുകയ്ക്ക് സിംഗിൾ പ്രൈവറ്റ് AC റൂം | SI 10 ലക്ഷത്തിനും അതിൽ കൂടുതലിനും ആണെങ്കിൽ യഥാർത്ഥത്തിൽ ചെലവായത് | ICU യഥാർത്ഥത്തിൽ ചെലവായത് | SI 3 ലക്ഷം മുതൽ 7.5 ലക്ഷം വരെയുള്ള ഇൻഷ്വേർഡ് തുകയ്ക്ക് സിംഗിൾ പ്രൈവറ്റ് AC റൂം | SI 10 ലക്ഷത്തിനും അതിൽ കൂടുതലിനും ആണെങ്കിൽ യഥാർത്ഥത്തിൽ ചെലവായത് | ICU യഥാർത്ഥത്തിൽ ചെലവായത് |
| ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവും | പ്രീ: 60 ദിവസങ്ങളും പോസ്റ്റ്: 90 ദിവസങ്ങളും | പ്രീ: 60 ദിവസങ്ങളും പോസ്റ്റ്: 90 ദിവസങ്ങളും | പ്രീ: 60 ദിവസങ്ങളും പോസ്റ്റ്: 90 ദിവസങ്ങളും |
| അവയവ ദാതാവ്, ആയുഷ്, ആധുനിക ചികിത്സകൾ | ഇൻഷ്വേർഡ് തുക വരെ | ഇൻഷ്വേർഡ് തുക വരെ | ഇൻഷ്വേർഡ് തുക വരെ |
| റോഡ് ആംബുലൻസ് | ₹. 20,000/പോളിസി വർഷം | ₹. 20,000/പോളിസി വർഷം | ₹. 20,000/പോളിസി വർഷം |
| പ്രിവന്‍റീവ് ചെക്ക്-അപ്പ് | 3 വർഷത്തിൽ ഒരിക്കൽ SI യുടെ 1 % (പരമാവധി 2,000 വരെ) | 3 വർഷത്തിൽ ഒരിക്കൽ SI യുടെ 1 % (പരമാവധി 5,000 വരെ) | 2 വർഷത്തിൽ ഒരിക്കൽ SI യുടെ 1 % (പരമാവധി 5,000 വരെ) |
| മെറ്റേണിറ്റി & നവജാതശിശു പരിചരണം | പരിരക്ഷിക്കപ്പെടുന്നില്ല | നിർദ്ദിഷ്ട പരിധി പ്രകാരം | നിർദ്ദിഷ്ട പരിധി പ്രകാരം |
| കോൺവാലസൻസ് ആനുകൂല്യം | ₹. 5,000/പോളിസി വർഷം | ₹5 ലക്ഷം വരെയുള്ള ഇൻഷ്വേർഡ് തുകയ്ക്ക് ₹5,000/പോളിസി വർഷം | 7.5 ലക്ഷത്തിനും അതിൽ കൂടുതലുമുള്ള ഇൻഷ്വേർഡ് തുകയ്ക്ക് ₹7,500/പോളിസി വർഷം | ₹5 ലക്ഷം വരെയുള്ള ഇൻഷ്വേർഡ് തുകയ്ക്ക് ₹5,000/പോളിസി വർഷം | 7.5 ലക്ഷത്തിനും അതിൽ കൂടുതലുമുള്ള ഇൻഷ്വേർഡ് തുകയ്ക്ക് ₹7,500/പോളിസി വർഷം |
| ഇൻഷ്വേർഡ് തുക പുനഃസ്ഥാപിക്കൽ | അടിസ്ഥാന ഇൻഷ്വേർഡ് തുകയുടെ 100 % | അടിസ്ഥാന ഇൻഷ്വേർഡ് തുകയുടെ 100 % | അടിസ്ഥാന ഇൻഷ്വേർഡ് തുകയുടെ 100 % |
| വെൽനെസ് ഡിസ്കൗണ്ട് | പുതുക്കുമ്പോൾ ആരോഗ്യകരമായ ശീലങ്ങൾക്ക് 12.5% വരെ വെൽനെസ് ഡിസ്ക്കൗണ്ട് | പുതുക്കുമ്പോൾ ആരോഗ്യകരമായ ശീലങ്ങൾക്ക് 12.5% വരെ വെൽനെസ് ഡിസ്ക്കൗണ്ട് | പുതുക്കുമ്പോൾ ആരോഗ്യകരമായ ശീലങ്ങൾക്ക് 12.5% വരെ വെൽനെസ് ഡിസ്‌ക്കൗണ്ട് |
| കൂടുതൽ പരിരക്ഷകൾ | കൂടുതൽ വിവരങ്ങൾക്കായി പോളിസി ഡോക്യുമെന്‍റുകൾ കാണുക |
ഒരൊറ്റ ക്ലിക്കിൽ പോളിസി വിശദാംശങ്ങളിലേക്ക് തൽക്ഷണ ആക്സസ് നേടുക
നിങ്ങളുടെ ഓൾ-ഇൻ-വൺ ഹെൽത്ത് കമ്പാനിയനോടൊപ്പം നിങ്ങളുടെ ആരോഗ്യം ട്രാക്ക് ചെയ്യൂ, മാനേജ് ചെയ്യൂ, മുന്നേറൂ
ഫിറ്റ്നസ് ലക്ഷ്യങ്ങൾ മുതൽ മെഡിക്കൽ റെക്കോർഡുകൾ വരെ, നിങ്ങളുടെ മുഴുവൻ ഹെൽത്ത് യാത്രയും ഒരിടത്ത് മാനേജ് ചെയ്യുക-വൈറ്റലുകൾ ട്രാക്ക് ചെയ്യുക, അപ്പോയിന്‍റ്മെന്‍റുകൾ ഷെഡ്യൂൾ ചെയ്യുക, വ്യക്തിഗതമാക്കിയ ഉൾക്കാഴ്ചകൾ നേടുക
നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കൂ, റിവാർഡുകൾ നേടൂ-ഇന്ന് തന്നെ ആരംഭിക്കുക!
നിങ്ങളുടെ ഹെൽത്ത്-സെറ്റ് ലക്ഷ്യങ്ങളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക, പുരോഗതി ട്രാക്ക് ചെയ്യുക, ഡിസ്‌ക്കൗണ്ടുകൾ നേടുക!
നിങ്ങളുടെ വ്യക്തിഗതമാക്കിയ ആരോഗ്യ യാത്ര ഇവിടെ ആരംഭിക്കുന്നു
നിങ്ങൾക്കായി തയ്യാറാക്കിയ ഒരു ഹെൽത്ത് പ്ലാൻ കണ്ടെത്തുക-നിങ്ങളുടെ വെൽനെസ് ലക്ഷ്യങ്ങൾ നേടുക
നിങ്ങളുടെ മുന്നോട്ടുള്ള യാത്രയ്ക്ക്, തടസ്സമില്ലാത്ത പിന്തുണ
നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ഏകോപിപ്പിച്ച് സമഗ്രമായ ആരോഗ്യ പരിപാലനം നേടൂ
ഘട്ടം ഘട്ടമായുള്ള ഗൈഡ്
എങ്ങനെ വാങ്ങാം
1
ബജാജ് ജനറൽ വെബ്സൈറ്റ് സന്ദർശിക്കുക
2
പേഴ്സണൽ വിശദാംശങ്ങൾ നൽകുക
3
ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ താരതമ്യം ചെയ്യുക
4
അനുയോജ്യമായ കവറേജ് തിരഞ്ഞെടുക്കുക
5
ഡിസ്കൗണ്ടുകളും ഓഫറുകളും പരിശോധിക്കുക
6
ഓപ്ഷണൽ ആനുകൂല്യങ്ങൾ ചേർക്കുക
7
പേമെന്‍റ് സുരക്ഷിതമാക്കാൻ തുടരുക
8
തൽക്ഷണ പോളിസി സ്ഥിരീകരണം സ്വീകരിക്കുക
എങ്ങനെ പുതുക്കാം
1
ആപ്പിലേക്ക് ലോഗിൻ ചെയ്യുക
2
നിങ്ങളുടെ നിലവിലെ പോളിസി വിശദാംശങ്ങൾ നൽകുക
3
ആവശ്യമെങ്കിൽ കവറേജ് റിവ്യൂ ചെയ്ത് അപ്ഡേറ്റ് ചെയ്യുക
4
പുതുക്കൽ ഓഫറുകൾക്കായി പരിശോധിക്കുക
5
റൈഡറുകൾ ചേർക്കുക അല്ലെങ്കിൽ നീക്കം ചെയ്യുക
6
വിശദാംശങ്ങൾ സ്ഥിരീകരിച്ച് തുടരുക
7
പുതുക്കൽ പേമെന്‍റ് ഓൺലൈനിൽ പൂർത്തിയാക്കുക
8
നിങ്ങളുടെ പോളിസി പുതുക്കുന്നതിന് തൽക്ഷണ സ്ഥിരീകരണം സ്വീകരിക്കുക
എങ്ങനെ ക്ലെയിം ചെയ്യാം
1
ആപ്പ് ഉപയോഗിച്ച് ക്ലെയിമിനെക്കുറിച്ച് ബജാജ് ജനറലിനെ അറിയിക്കുക
2
ആവശ്യമായ എല്ലാ ഡോക്യുമെന്‍റുകളും സമർപ്പിക്കുക
3
നിങ്ങളുടെ ക്ലെയിമിനായി ക്യാഷ്‌ലെസ് അല്ലെങ്കിൽ റീഇംബേഴ്സ്മെന്‍റ് മോഡ് തിരഞ്ഞെടുക്കുക
4
ചികിത്സ പ്രയോജനപ്പെടുത്തുകയും ആവശ്യമായ ബില്ലുകൾ പങ്കിടുകയും ചെയ്യുക
5
അപ്രൂവലിന് ശേഷം ക്ലെയിം സെറ്റിൽമെന്‍റ് സ്വീകരിക്കുക
എങ്ങനെ പോർട്ട് ചെയ്യാം
1
പോർട്ടിംഗിനുള്ള യോഗ്യത പരിശോധിക്കുക
2
പുതിയ പോളിസി ആനുകൂല്യങ്ങൾ താരതമ്യം ചെയ്യുക
3
നിങ്ങളുടെ നിലവിലെ പോളിസി കാലഹരണപ്പെടുന്നതിന് മുമ്പ് അപേക്ഷിക്കുക
4
നിങ്ങളുടെ നിലവിലുള്ള പോളിസിയുടെ വിശദാംശങ്ങൾ നൽകുക
5
ബജാജ് ജനറൽ റിസ്ക് വിലയിരുത്തലിന് വിധേയമാകുക
6
ബജാജ് ജനറലിൽ നിന്ന് അപ്രൂവൽ സ്വീകരിക്കുക
7
നിങ്ങളുടെ പുതിയ പോളിസിക്ക് പ്രീമിയം അടയ്ക്കുക
8
പോളിസി ഡോക്യുമെന്‍റുകളും കവറേജ് വിശദാംശങ്ങളും സ്വീകരിക്കുക
വ്യത്യസ്ത ആവശ്യങ്ങൾക്കായി കൂടുതൽ പോളിസികൾ
സേവിംഗ് vs മെഡിക്കൽ ചെലവുകൾ
ഹെൽത്ത് ഇൻഷുറൻസ് ഒരു ചെലവാണോ
MHCP EDGE+
എത്രത്തോളം ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ആവശ്യമാണ്?
ഹോം ഇൻഷുറൻസ് - എല്ലാ റിസ്കുകൾക്കുമുള്ള പരിരക്ഷ
ഹോം ഇൻഷുറൻസ്-ദീർഘകാല പരിരക്ഷ
ഹോം ഇൻഷുറൻസ്- കണ്ടന്‍റ് ഡിക്ലറേഷൻ ഇല്ല
ഹോം ഇൻഷുറൻസ്- വേൾഡ് വൈഡ് കവറേജ്
നിങ്ങളുടെ ഡിജിറ്റൽ സുരക്ഷ നിയന്ത്രിക്കുക
ഡാറ്റ സ്വകാര്യതാ ദിവസം | ബജാജ് ജനറൽ ഇൻഷുറൻസ്
സൈബർ ജാഗ്രത പാലിക്കുക
മികച്ച സേവനം
മനസ്സിലാക്കാൻ എളുപ്പമുള്ള യൂസർ-ഫ്രണ്ട്‌ലി പ്ലാറ്റ്‌ഫോമിലൂടെ ബജാജ് ജനറൽ മികച്ച സേവനം നൽകുന്നു. ഉപഭോക്താക്കൾക്ക് സമർപ്പണത്തോടെ സേവനം നൽകിയതിനും തടസ്സമില്ലാത്ത അനുഭവം ഉറപ്പാക്കുന്നതിനും ടീമിന് നന്ദി.
അമാഗോണ്ട് വിട്ടപ്പ അരകേരി
മുംബൈ
27 ജൂലൈ 2020
വേഗത്തിലുള്ള ക്ലെയിം സെറ്റിൽമെന്‍റ്
കോവിഡ്-19 ന്‍റെ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പോലും വെറും രണ്ട് ദിവസത്തിനുള്ളിൽ അംഗീകരിച്ച എന്‍റെ ക്ലെയിം സെറ്റിൽമെന്‍റിൽ ഞാൻ വളരെ സന്തോഷവും സംതൃപ്തനുമാണ്.
ആശിഷ് ജുൻജുൻവാല
വഡോദര
27 ജൂലൈ 2020
വേഗത്തിലുള്ള സേവനം
ലോക്ക്ഡൗൺ സമയത്ത് എന്‍റെ ഇൻഷുറൻസ് കോപ്പി ഡെലിവറി ചെയ്ത വേഗത യഥാർത്ഥത്തിൽ പ്രശംസനീയമായിരുന്നു. അവരുടെ കാര്യക്ഷമതയ്ക്കും പ്രതിബദ്ധതയ്ക്കും ബജാജ് ജനറൽ ടീമിന് നൽകുന്നു!
സുനിത എം അഹൂജ
ഡല്‍ഹി
3 ഏപ്രിൽ 2020
മികച്ച പിന്തുണ
നിങ്ങളുടെ മെഡിക്ലെയിം ക്യാഷ്‌ലെസ് ഉപഭോക്താക്കൾക്ക് കോവിഡ്-19 സമയത്ത് മികച്ച സേവനങ്ങൾ. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ രോഗികളെ ഡിജിറ്റലായി ക്ലെയിമുകൾ തീർപ്പാക്കാൻ സഹായിക്കുന്ന കോവിഡ് യോദ്ധാക്കള്‍ നിങ്ങളാണ് നിങ്ങൾ.
അരുൺ സെഖ്സരിയ
മുംബൈ
27 ജൂലൈ 2020
തടസ്സമില്ലാത്ത പുതുക്കൽ അനുഭവം
എന്‍റെ ഹെൽത്ത് കെയർ സുപ്രീം പോളിസി പുതുക്കുന്നതിന് നിങ്ങൾ നൽകിയ സംഭാവനയിൽ എനിക്ക് ശരിക്കും സന്തോഷമുണ്ട്. നിങ്ങള്‍ക്ക് വളരെ നന്ദി!
വിക്രം അനിൽ കുമാർ
ഡല്‍ഹി
27 ജൂലൈ 2020
അതിവേഗ ക്ലെയിം സെറ്റിൽമെന്‍റ്
ലോക്ക്ഡൗൺ സമയത്തും മികച്ച ക്ലെയിം സെറ്റിൽമെന്‍റ് സേവനം. അതുകൊണ്ടാണ് ഞാൻ ബജാജ് ജനറൽ ഹെൽത്ത് പോളിസി കഴിയുന്നത്ര ഉപഭോക്താക്കൾക്ക് വിൽക്കുന്നത്.
പൃഥ്ബി സിംഗ് മിയാൻ
മുംബൈ
27 ജൂലൈ 2020
ബജാജ് ജനറൽ ആപ്പ് ഡൗൺലോഡ് ചെയ്യുക!
COVID-19 അല്ലെങ്കിൽ കൊറോണവൈറസ് ഒരു പകർച്ചവ്യാധിയാണ്, രോഗബാധിതനായ വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന ദ്രവകണങ്ങളിൽ നിന്നാണ് അത് വ്യാപിക്കുന്നത്. 2020 ജൂൺ 17 വരെ, ലോകമെമ്പാടും 7.94 ദശലക്ഷം ആളുകൾക്ക് കൊറോണവൈറസ് രോഗം ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ കാര്യം പറയുകയാണെങ്കിൽ, 2020 ഫെബ്രുവരിയിലെ വെറും 3 കേസുകളുടെ സ്ഥാനത്ത് 2020 ജൂണിൽ കേസുകളുടെ എണ്ണം 354,065 ആയി കുതിച്ചുയർന്നു, ഈ സംഖ്യ ഇപ്പോഴും ക്രമാതീതമായ നിരക്കിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്.
നിലവിൽ, കൊറോണ വൈറസ് ബാധിച്ച രോഗികളെ സുഖപ്പെടുത്താനുള്ള ചികിത്സ ലഭ്യമല്ല, കൂടാതെ ഹോസ്പിറ്റലൈസേഷൻ ചെലവുകൾ വളരെ ഉയർന്നതാണ്. എന്നാൽ, നിങ്ങൾക്ക് കോവിഡ് 19 അല്ലെങ്കിൽ കൊറോണ ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഈ ഹോസ്പിറ്റലൈസേഷൻ ചെലവുകൾ നിറവേറ്റാനും സാമ്പത്തിക ഭാരം കുറയ്ക്കാനും കഴിയും. ഇന്ത്യയിൽ, ഏതെങ്കിലും വൈറൽ ഇൻഫെക്ഷൻ കാരണം നിങ്ങൾക്ക് അസുഖം ഉണ്ടായാൽ മിക്ക ഹെൽത്ത് ഇൻഷുറൻസ് പോളിസികളും നിങ്ങൾക്ക് പരിരക്ഷ നൽകുന്നു. കൊറോണവൈറസ് ഒരു വൈറൽ ഇൻഫെക്ഷനായതിനാൽ, നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ നിങ്ങൾക്ക് ആവശ്യമായ കവറേജ് നൽകും.
ഈ കോവിഡ്-19 വ്യാപനത്തിൽ നിങ്ങൾക്ക് ഒരു ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്, കാരണം ഹെൽത്ത് ഇൻഷുറൻസിന് വെയ്റ്റിംഗ് പിരീഡ് ഉണ്ട്, ഈ വെയ്റ്റിംഗ് പിരീഡ് കഴിഞ്ഞാൽ മാത്രമേ കവറേജ് ആരംഭിക്കുകയുള്ളൂ.
ചികിത്സാ സംബന്ധമായ അടിയന്തിര സാഹചര്യങ്ങളിലും ഏതെങ്കിലും രോഗം നിമിത്തം ആശുപത്രിയിൽ പ്രവേശിക്കേണ്ടിവരുമ്പോഴും ഹെൽത്ത് ഇൻഷുറൻസ് പോളിസി സംരക്ഷണം നൽകുന്നു. നിങ്ങൾക്ക് ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി ഇല്ലെങ്കിൽ, സ്വന്തം പോക്കറ്റിൽ നിന്ന് നിങ്ങൾ ചികിത്സാ ചെലവുകൾ വഹിക്കേണ്ടിവരും. എന്നിരുന്നാലും, ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ, നിങ്ങൾക്കു മേൽ വരുന്ന സാമ്പത്തിക ഭാരത്തിൽ നിന്ന് നിങ്ങൾക്ക് മുക്തരാകാം. നൽകുന്ന കവറേജുകളുടെയും ആ പോളിസിയിലേക്ക് നിങ്ങൾ അടയ്‌ക്കേണ്ട പ്രീമിയത്തിൻ്റെയും , നെറ്റ്‌വർക്ക് ആശുപത്രികളുടെ എണ്ണം, വേഗത്തിലുള്ള ക്ലെയിം സെറ്റിൽമെന്‍റ്, ഇൻഷുറൻസ് കമ്പനിയുടെ ഡിജിറ്റൽ സാന്നിധ്യം, ലഭ്യമായ ആഡ്-ഓൺ പരിരക്ഷകൾ തുടങ്ങിയ മറ്റ് ചില മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ നിങ്ങൾക്ക് അനുയോജ്യമായ ഒരു ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കാം.
നിങ്ങൾക്ക് കോവിഡ്-19 ബാധിച്ചാൽ ആവശ്യമായി വരുന്ന ചികിത്സാ ചെലവുകൾ ഉൾക്കൊള്ളുന്ന കൊറോണ ഇൻഷുറൻസ് പ്ലാനുകൾ നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും പരിരക്ഷിക്കുന്നു. നിങ്ങൾക്ക് കോവിഡ്-19 പിടിപെട്ടതായി രോഗനിർണ്ണയം നടത്തുന്ന ദിവസം മുതൽ കവറേജ് ആരംഭിക്കുന്നു. എന്നിരുന്നാലും, ഈ കോവിഡ് ഇൻഷുറൻസിന് ഒരു സ്റ്റാൻഡേർഡ് വെയ്റ്റിംഗ് പിരീഡ് ഉണ്ട്. വെയ്റ്റിംഗ് പിരീഡിന് ശേഷമാണ് നിങ്ങൾക്ക് കൊറോണവൈറസ് ഇൻഫെക്ഷൻ ഉള്ളതായി സ്ഥിരീകരിക്കുന്നതെങ്കിൽ മാത്രമേ, നിങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസിന് കീഴിൽ പരിരക്ഷ ലഭിക്കുകയുള്ളൂ. നിങ്ങൾക്ക് ആരോഗ്യം ഉണ്ടായിരിക്കുകയും കോവിഡ്-19 പിടിപെട്ടാൽ ആകുന്ന ഹോസ്പിറ്റലൈസേഷൻ ചെലവുകൾ നിറവേറ്റുന്നതിന് കഴിവുണ്ടായിരിക്കുകയും ചെയ്യുമ്പോഴാണ് ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടത് എന്നതാണ് നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. രോഗനിർണ്ണയം നടത്തിയ ശേഷം നിങ്ങൾ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ വാങ്ങുകയാണെങ്കിൽ, അതിനെ നേരത്തേ നിലവിലുള്ള രോഗമായി കണക്കാക്കുകയും നിങ്ങളുടെ പോളിസി അതിനുള്ള കവറേജ് ഒഴിവാക്കുകയും ചെയ്യും.
അണുബാധയുടെ റിസ്ക് കുറയ്ക്കുന്നതിന് നിങ്ങൾക്ക് ചെയ്യാവുന്ന ചില ലളിതമായ മുൻകരുതലുകൾ ഇതാ:
നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ളവരെയും സംരക്ഷിക്കുന്നതിന് മുൻകൈയെടുത്ത് ഈ നടപടികൾ പിന്തുടരുക.
നിങ്ങൾക്ക് അസുഖം വരുമ്പോഴോ ആരോഗ്യവുമായി ബന്ധപ്പെട്ട ഏത് അടിയന്തിര സാഹചര്യത്തിനും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുമ്പോഴോ നിങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് ബജാജ് ജനറലിൽ ഞങ്ങൾ മനസ്സിലാക്കുന്നു. അതിനാൽ, ഞങ്ങൾ നിങ്ങൾക്ക് ശ്രദ്ധ നൽകുകയും ഞങ്ങൾക്ക് കഴിയുന്നത്ര നിങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നു. കൊറോണവൈറസ് ഇൻഫെക്ഷന്‍റെ ചികിത്സാ ചെലവുകൾ പരിരക്ഷിക്കുന്ന ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ഉപയോഗിച്ച്, നിങ്ങൾക്ക് പൂർണ്ണമായ സംരക്ഷണം ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നു, കാരണം ഈ പ്ലാൻ നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും സമഗ്രമായി പരിരക്ഷിക്കുകയും കോവിഡ്-19 ചികിത്സാ ചെലവുകളിൽ നിന്ന് പോരാകാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.
ഞങ്ങളുടെ ഹെല്‍ത്ത് ഇൻഷുറൻസ് പ്ലാനുകള്‍ താങ്ങാനാവുന്ന പ്രീമിയം നിരക്കുകളില്‍ വിപുലമായ കവറേജ് ഓഫർ ചെയ്യുന്നു. ഇവയിലൂടെ നിങ്ങൾക്ക് താഴെപ്പറയുന്ന സവിശേഷതകളും ആനുകൂല്യങ്ങളും ലഭിക്കും:
ഞങ്ങളുടെ 8,600 + നെറ്റ്‌വർക്ക് ആശുപത്രികളിൽ, ക്യാഷ്‌ലെസ് ക്ലെയിം സൗകര്യം ഉപയോഗിച്ച് നിങ്ങൾക്ക് മികച്ച ചികിത്സ ലഭിക്കുന്നുവെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നു.
ഞങ്ങളുടെ ബജാജ് ജനറൽ ആപ്പ് ഉപയോഗിച്ച്, നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്നതും പുതുക്കുന്നതും ഞങ്ങൾ എളുപ്പമാക്കുന്നു. ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഒരു ക്ലെയിം ഫയൽ ചെയ്യാനും നിങ്ങളുടെ ക്ലെയിമിന്‍റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും കഴിയും.
ഞങ്ങളുടെ ബജാജ് ജനറൽ ആപ്പിന്‍റെ ഹെൽത്ത് CDC (ക്ലെയിം ബൈ ഡയറക്ട് ക്ലിക്ക്) ഫീച്ചർ നിങ്ങളുടെ മൊബൈലിൽ നിന്ന് രൂ. 20,000 വരെ ക്ലെയിം സെറ്റിൽ ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു.
നിങ്ങളുടെ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് വേഗത്തിലും പ്രയാസ രഹിതവുമാക്കുന്ന സ്വന്തം ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം ഞങ്ങൾക്കുണ്ട്.
ആദായ നികുതി നിയമത്തിന്‍റെ സെക്ഷൻ 80 D പ്രകാരം നിങ്ങൾക്ക് ആദായ നികുതി ആനുകൂല്യവും ലഭിക്കും.
നിങ്ങൾക്ക് ഒന്നുകിൽ ക്യാഷ്‌ലെസ് ക്ലെയിം ഫയൽ ചെയ്യാം അല്ലെങ്കിൽ നിങ്ങളുടെ മെഡിക്കൽ ബില്ലുകൾ സമർപ്പിക്കാം, കോവിഡ്-19 പരിരക്ഷിക്കുന്ന നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളിൽ റീഇംബേഴ്സ്മെന്‍റ് ക്ലെയിം പ്രോസസ് തിരഞ്ഞെടുക്കാം. ഈ രണ്ട് ക്ലെയിം പ്രക്രിയകളും വേഗത്തിലുള്ളതും എളുപ്പത്തിലുള്ളതും സുഗമവുമാണെന്ന് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പുനൽകുന്നു. നിങ്ങളുടെ സൗകര്യപ്രകാരം ഏതെങ്കിലും ക്ലെയിം സെറ്റിൽമെന്‍റ് രീതി തിരഞ്ഞെടുക്കാം. കോവിഡ്-19 പരിരക്ഷ നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്ക് കീഴിൽ ക്ലെയിം ഫയൽ ചെയ്യാൻ നിങ്ങൾ എടുക്കേണ്ട ഘട്ടങ്ങൾ പരിശോധിക്കുക:
നിങ്ങൾക്ക് കൊറോണവൈറസ് അല്ലെങ്കിൽ മറ്റേതെങ്കിലും രോഗം പിടിപെടുന്നെങ്കിൽ, മികച്ച ആരോഗ്യ പരിചരണ സേവനങ്ങൾ ലഭിക്കുന്നതിനും ക്യാഷ്‌ലെസ് ക്ലെയിം സൗകര്യം പ്രയോജനപ്പെടുത്തുന്നതിനും ഞങ്ങളുടെ ഏതൊരു നെറ്റ്‌വർക്ക് ആശുപത്രിയിലും ചെല്ലാം. ഞങ്ങൾക്ക് ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലും 8600 ൽ കൂടുതൽ നെറ്റ്‌വർക്ക് ആശുപത്രികൾ ഉണ്ട്.
ഞങ്ങളുടെ ഏതൊരു ടൈ-അപ്പ് ആശുപത്രിയിലും ചെന്ന് ചികിത്സിക്കുന്ന ഡോക്ടർ/ആശുപത്രി പൂരിപ്പിച്ച് ഒപ്പിടുകയും നിങ്ങൾ ഒപ്പിടുകയും ചെയ്ത പ്രീ-ഓതറൈസേഷൻ അപേക്ഷാ ഫോം ആശുപത്രിയുടെ ഇൻഷുറൻസ് ഡെസ്കിൽ ലഭ്യമാക്കുക. നെറ്റ്‌വർക്ക് ആശുപത്രി ഈ ഫോം ഞങ്ങൾക്ക് അയയ്ക്കും, ഞങ്ങൾ ഫോം പരിശോധിക്കുകയും 3 മണിക്കൂറിനുള്ളിൽ ക്യാഷ്‌ലെസ് ക്ലെയിം അംഗീകരിച്ചു/നിരാകരിച്ചു എന്ന് അറിയിക്കുകയും ചെയ്യും. നിങ്ങൾ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആകുമ്പോൾ, ആശുപത്രിയിൽ നിങ്ങളുടെ മെഡിക്കൽ ബില്ലിൻ്റെ അന്തിമ സെറ്റിൽമെന്‍റിലേക്ക് ഞങ്ങൾ കടക്കുന്നതാണ്.
നിങ്ങൾ ഒരു നോൺ-നെറ്റ്‌വർക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾക്ക് റീഇംബേഴ്സ്മെന്‍റ് ക്ലെയിം സൗകര്യം പ്രയോജനപ്പെടുത്താം. കൊറോണവൈറസിനുള്ള നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യാൻ, നിങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച് ഞങ്ങളുടെ ഓൺലൈൻ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം പോർട്ടൽ ഉപയോഗിക്കാം അല്ലെങ്കിൽ കൊറോണവൈറസ് ഉൾക്കൊള്ളുന്ന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്ക് കീഴിൽ നിങ്ങളുടെ ക്ലെയിം ഓഫ്‌ലൈനിൽ രജിസ്റ്റർ ചെയ്യാൻ ഞങ്ങളുടെ ടോൾ-ഫ്രീ നമ്പർ: 1800-209-5858 ൽ വിളിക്കാം.
നിങ്ങളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം, നിങ്ങൾ താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ HAT ടീമിന് സമർപ്പിക്കേണ്ടതുണ്ട് (ഡിസ്ചാർജ് ചെയ്ത് 30 ദിവസത്തിനുള്ളിൽ):
ഞങ്ങൾ ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്ന രീതിയിൽ ഡിജിറ്റൽ യുഗത്തിൽ വിപ്ലവം സൃഷ്ടിച്ചു, ഇത് എവിടെ നിന്നും ഓൺലൈനിൽ ഒരു പോളിസി വേഗത്തിലും സൗകര്യപ്രദവുമാക്കുന്നു. ബജാജ് ജനറലിൽ നിങ്ങൾക്ക് എങ്ങനെ എളുപ്പത്തിൽ ഒരു കോവിഡ് ഇൻഷുറൻസ് പോളിസി വാങ്ങാൻ കഴിയും എന്ന് ഇതാ.
● ഘട്ടം 1 : നിങ്ങളുടെ കോവിഡ് 19 ഇൻഷുറൻസ് പോളിസി എളുപ്പത്തിൽ വാങ്ങാൻ ഔദ്യോഗിക ബജാജ് ജനറൽ വെബ്സൈറ്റ് സന്ദർശിക്കുക. പേപ്പർവർക്ക് അല്ലെങ്കിൽ ഫിസിക്കൽ ഡോക്യുമെന്‍റേഷൻ ആവശ്യമില്ലാതെ തടസ്സമില്ലാത്ത അനുഭവം ആസ്വദിക്കുക.
● ഘട്ടം 2 : നിങ്ങളുടെ പേര്, പ്രായം, ആഗ്രഹിക്കുന്ന കവറേജ് തുക, പോളിസി കാലയളവ് തുടങ്ങിയ അവശ്യ വിവരങ്ങൾ എന്‍റർ ചെയ്യുക. ഫാമിലി ഫ്ലോട്ടർ പ്ലാനുകൾക്ക്, ആശ്രിതരായ കുട്ടികളുടെ അല്ലെങ്കിൽ മാതാപിതാക്കളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുക.
● ഘട്ടം 3 : പേമെന്‍റ് ഓൺലൈനിൽ പൂർത്തിയാക്കി ഇമെയിൽ വഴി തൽക്ഷണം നിങ്ങളുടെ പോളിസി ഡോക്യുമെന്‍റ് സ്വീകരിക്കുക.
ആരോഗ്യവുമായി ബന്ധപ്പെട്ട ഏതൊരു അടിയന്തിര സാഹചര്യത്തിലും നിങ്ങൾ സമഗ്രമായി പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്ന ഒരു പേഴ്സണൽ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ.
ഒരു വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ് പോളിസി കോവിഡ്-19 നുള്ള ഹോസ്പിറ്റലൈസേഷൻ ചെലവുകൾ, ഡേ കെയർ നടപടിക്രമങ്ങൾ, ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകൾ, റോഡ് ആംബുലൻസ് ചെലവുകൾ, അവയവ ദാതാവിന്‍റെ ചെലവുകൾ എന്നിവയ്ക്ക് പരിരക്ഷ നൽകുന്നു. കൂടാതെ, 1.5 ലക്ഷം രൂ. മുതൽ 50 ലക്ഷം രൂ. വരെയുള്ള ഇൻഷ്വേർഡ് തുകയ്ക്കുള്ള ഒന്നിലധികം ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കുകയും ചെയ്യാം.
COVID-19 ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്കായി നിങ്ങൾക്ക് പരിരക്ഷ നൽകുകയും ഒറ്റ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സുരക്ഷിതമാക്കുകയും ചെയ്യുന്ന ഹെൽത്ത് ഇൻഷുറൻസ്.
നിങ്ങളുടെ കുടുംബത്തിലെ ഓരോ അംഗത്തിനും വ്യക്തിഗത ഇൻഷ്വേർഡ് തുക പ്രയോജനപ്പെടുത്താനോ അല്ലെങ്കിൽ ഒരു ഫാമിലി ഫ്ലോട്ടർ പ്ലാൻ തിരഞ്ഞെടുക്കാനോ ഉള്ള ഫ്ലെക്സിബിലിറ്റി ഈ പ്ലാൻ നൽകുന്നു. ഒരു ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പ്ലാനിലൂടെ നിങ്ങൾക്ക് ഡേ കെയർ നടപടിക്രമങ്ങൾക്കുള്ള പരിരക്ഷ, ബാരിയാട്രിക് ശസ്ത്രക്രിയയ്ക്കുള്ള പരിരക്ഷ, പ്രസവത്തിന്/നവജാത ശിശുവിനുള്ള പരിരക്ഷ, അവയവ ദാതാവിന്‍റെ ചെലവുകൾക്കുള്ള പരിരക്ഷ, ആയുർവേദ, ഹോമിയോപ്പതി പരിരക്ഷ എന്നിവ ലഭിക്കുന്നു.
പ്രായം ചെന്നവരുടെ COVID-19 ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്ക് പരിരക്ഷ നൽകുന്ന ഹെൽത്ത് ഇൻഷുറൻസ്.
മുതിർന്ന പൗരന്മാർക്കുള്ള ഹെൽത്ത് ഇൻഷുറൻസ് നിങ്ങളുടെ വാർദ്ധക്യത്തിൽ ആരോഗ്യത്തിൽ നിങ്ങളുടെ എല്ലാ സമ്പാദ്യങ്ങളും ചെലവഴിക്കില്ലെന്ന് ഉറപ്പുവരുത്തുന്നു. ഈ പ്ലാൻ ഉപയോഗിച്ച്, ഹോസ്പിറ്റലൈസേഷൻ, മെഡിക്കൽ ചെക്ക്-അപ്പുകൾ, ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകൾ എന്നിവയ്ക്ക് നിങ്ങൾക്ക് സാമ്പത്തിക സുരക്ഷ ലഭിക്കും. കൂടാതെ, നിങ്ങളുടെ കുടുംബത്തിലെ ഓരോ അംഗത്തിനും നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ കസ്റ്റമൈസ്ഡ് പാക്കേജുകൾക്കും നിങ്ങൾക്ക് 5% ഫാമിലി ഡിസ്‌ക്കൗണ്ട് ലഭിക്കും.
സ്റ്റാൻഡേർഡ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ, ആരോഗ്യ സഞ്ജീവനി പോളിസി കോവിഡ്-19 ഹോസ്പിറ്റലൈസേഷൻ ചെലവുകൾ, ഡേ കെയർ നടപടിക്രമങ്ങൾ, ആയുഷ് ചികിത്സ, ഡേ കെയർ ചികിത്സകൾ, റോഡ് ആംബുലൻസ് ചെലവുകൾ, തിമിര ചികിത്സ, ലിസ്റ്റ് ചെയ്ത നിരവധി ആധുനിക ചികിത്സാ രീതികൾ എന്നിവയ്ക്ക് പരിരക്ഷ നൽകുന്നു.
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) നിർബന്ധമാക്കിയതും ബജാജ് ജനറൽ ഇൻഷുറൻസ് ലിമിറ്റഡ് ലഭ്യമാക്കുന്നതുമായ കൊറോണ കവച്ച് പോളിസി. കോവിഡ് സംബന്ധമായ ഹോസ്പിറ്റലൈസേഷൻ/ഹോം കെയർ ചികിത്സാ ചെലവുകൾ പരിരക്ഷിക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹോസ്പിറ്റൽ ഡെയ്‌ലി ക്യാഷ്, പ്രീ, പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ, റോഡ് ആംബുലൻസ് ഓപ്ഷൻ എന്നിവ ഉപയോഗിച്ച് ആയുഷ് ചികിത്സയ്ക്കുള്ള പരിരക്ഷയും പോളിസി നൽകുന്നു,. നിങ്ങളുടെ വീട്ടിൽ കൊറോണവൈറസിന് ചികിത്സ നടത്തുകയാണെങ്കിൽ, ഹെൽത്ത് മോണിറ്ററിംഗ്, മരുന്ന് ചെലവുകൾ എന്നിവയുമായി ബന്ധപ്പെട്ട മെഡിക്കൽ ചെലവുകൾ 14 ദിവസം വരെ ഞങ്ങൾ പരിരക്ഷിക്കുന്നു.
COVID-19 കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണെങ്കിൽ കൊറോണവൈറസിനുള്ള ഹെല്‍ത്ത് ഇൻഷുറൻസ് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും ഹോസ്പിറ്റലൈസേഷൻ ചെലവുകളായ മുറി വാടക, ബോർഡിംഗ്, നഴ്സിംഗ് ചെലവുകൾ, ഡോക്ടർ, കൺസൾട്ടന്‍റുമാർ, സ്പെഷ്യലിസ്റ്റുകൾ എന്നിവരുടെ ഫീസ്, കോവിഡ്-19 നുള്ള രോഗനിർണ്ണയ പരിശോധനകൾ എന്നു തുടങ്ങി പലതിനും പരിരക്ഷ നൽകുന്നു.
ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകൾക്കും യഥാക്രമം 60 ദിവസം, 90 ദിവസം വരെ നിങ്ങൾക്ക് പരിരക്ഷ ലഭിക്കും.
ആയുർവേദം, യുനാനി, സിദ്ധ വൈദ്യം, ഹോമിയോപ്പതി തുടങ്ങിയ അലോപ്പതി അല്ലാത്ത ചികിത്സകൾക്കും നിങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നു.
കൊറോണവൈറസിനുള്ള പരിരക്ഷ നല്‍കുന്ന ഹെല്‍ത്ത് ഇൻഷുറൻസ് പ്ലാനുകള്‍ നിങ്ങള്‍ക്ക് റോഡ് ആംബുലന്‍സ് പരിരക്ഷ ഓഫർ ചെയ്യുന്നു, അതുവഴി അടിയന്തിര ഘട്ടങ്ങളിൽ മതിയായ അടിയന്തിര സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി നിങ്ങൾക്ക് സമീപത്തുള്ള ആശുപത്രിയില്‍ എത്താൻ കഴിയും.
ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ പ്രകാരം, പല ഡേ കെയർ നടപടിക്രമങ്ങൾക്കുമായി നിങ്ങൾക്ക് വിപുലമായി പരിരക്ഷ ലഭിക്കുന്നു, അതിന് നിങ്ങൾ ആശുപത്രിയിൽ 24 മണിക്കൂറിൽ കുറവായിരിക്കണം.
10 ദിവസം അല്ലെങ്കിൽ അതിൽ കൂടുതൽ കാലയളവിൽ തുടർച്ചയായി ആശുപത്രിയിൽ കഴിയേണ്ടി വന്നാൽ നിങ്ങൾക്ക് പ്രതിവർഷം 5,000 രൂ. ആനുകൂല്യ പേഔട്ടിന് അർഹതയുണ്ടായിരിക്കും, നിങ്ങളുടെ ഹോസ്പിറ്റലൈസേഷൻ ക്ലെയിം സ്വീകാര്യയോഗ്യമായിരിക്കണം എന്നു മാത്രം.
നിങ്ങൾക്ക് നിലവിൽ ബജാജ് ജനറൽ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ഉണ്ടെങ്കിൽ, കോവിഡ്-19 നുള്ള കവറേജിനെക്കുറിച്ച് നിങ്ങൾക്ക് ഞങ്ങളുമായി പരിശോധിക്കാം. കൊറോണവൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പോ അതിനുശേഷമോ നിങ്ങൾ ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുത്തിട്ടുണ്ടെങ്കിൽ, കോവിഡ്-19 ഇൻഫെക്ഷന്‍റെ ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്ക് ഞങ്ങൾ നിങ്ങൾക്ക് പരിരക്ഷ നൽകും. വെയ്റ്റിംഗ് പിരീഡിൽ നിങ്ങൾക്ക് COVID-19 ബാധിച്ചാൽ, അതിനുള്ള കവറേജ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന് കീഴിൽ പരിരക്ഷിക്കപ്പെടുന്നതല്ല എന്നത് ദയവായി ശ്രദ്ധിക്കുക.
അതിനാൽ, കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, കൊറോണവൈറസ് ഉൾക്കൊള്ളുന്ന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ വാങ്ങാൻ നിങ്ങൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ, നിങ്ങൾ ഈ രോഗത്തിന് ഇരയാകുന്നതിന് മുമ്പ് അത് നേടുന്നുവെന്ന് ഉറപ്പുവരുത്തുക. കൊറോണവൈറസ് ഉൾപ്പെടുന്ന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ നൽകുന്ന അടിസ്ഥാന പരിരക്ഷകൾ ഇവയാണ്:
ഈ രോഗത്തിന് ഏറ്റവും മികച്ച കവറേജ് ലഭിക്കുന്നതിന് നിർബന്ധമായും വാങ്ങിയിരിക്കേണ്ട ഒന്നാണ് കൊറോണവൈറസിനുള്ള ഹെൽത്ത് ഇൻഷുറൻസ്. എന്നാൽ, കോവിഡ്-19 ന് പരിരക്ഷ നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ വാങ്ങുന്നതിന് മുമ്പ് നിങ്ങൾ ഇനിപ്പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ഇൻഷുററോട് ചോദിച്ചറിയണം: